ആലുവ: സംസ്ഥാന പൊലീസ് മേധാവിയുടെ ഓൺലൈലൻ പരാതിപരിഹാര അദാലത്തിന്റെ അടുത്തഘട്ടം ഡിസംബർ മൂന്നിന് നടക്കും. എറണാകുളം ജില്ലയിലെ പരാതികളാണ് പരിഗണിക്കുന്നത്.കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്കാം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെയും നേരിട്ടു പരാതി നല്കാം. 'എസ്.പി.സി ടോക്‌സ് വിത്ത് കോപ്‌സ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ പരാതികൾ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ നവംബർ 30 ന് മുമ്പ് നൽകണം. ഹെല്പ്പ് ലൈൻ നമ്പർ: 9497900243.