പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ പത്താം വാർഡ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സി അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. സി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ, കെ.പി.സി.സി അംഗം കെ.എം.എ സലാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോൺ, പോൾ പാത്തിക്കൽ,ഷാജി സലിം, ഷെയ്ഖ് ഹബീബ്, മണ്ഡലം പ്രസിഡന്റ് എസ്.എ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ദേശിയ കോർഡിനേറ്റർ ടി.ജി സുനിൽ, സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് കമൽ ശശി, ഷാജി കുന്നത്താൻ, അബ്ദുൽ നിസ്സാർ, ജെഫർ റോഡ്രിഗസ്, ബിബിൻ ഇ.ഡി, ജിജോ മറ്റത്തിൽ എന്നിവർ സംസാരിച്ചു.