rawani-charter-flight
ആരോഗ്യ പ്രവർത്തകർക്കായി റവാബി ട്രാവൽസിന്റെ റിയാദിലേക്കുള്ള ചാർട്ടർ ഫ്ലൈറ്റിൽ യാത്ര പോകാൻ നെടുമ്പാശേരിയിലെത്തിയവർ

കൊച്ചി: ആരോഗ്യപ്രവർത്തകർക്ക് മാത്രമായി ചാർട്ടർ ചെയ്ത റവാബി ട്രാവൽസിന്റെ മൂന്നാമത്തെ വിമാനം 260 യാത്രക്കാരുമായി ഇന്നലെ ഏഴിന് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് യാത്രതിരിച്ചു. ഇതോടെ 900 ആരോഗ്യപ്രവർത്തകരും അവരുടെ ആശ്രിതരുമാണ് റവാബിയുടെ സൗദി എയർലൈൻസിന്റെ ചാർട്ടർ വിമാനങ്ങളിൽ റിയാദിലെത്തിച്ചേർന്നത്. ഇതാദ്യമായാണ് ട്രാവൽ മേഖലയിലെ സ്വകാര്യ ഏജൻസി ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്. 300 യാത്രക്കാരുമായി റവാബിയുടെ അടുത്ത ചാർട്ടർ വിമാനം ഡിസംബർ 5 ന് നെടുമ്പാശേരിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും.