nda
എൻ.ഡി.എ പെരുമ്പാവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: നരേന്ദ്ര മോദി ഗവൺമെന്റിന്റെ ജനോപകാര പദ്ധതികളിൽ കേരള ജനത ഉപഭോക്താക്കളായി മാറിയിരിക്കുകയാണെന്നും അതിനാൽ കേരള ജനത താമരക്ക് വോട്ട് ചെയ്ത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുമെന്നും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻ.ഡി.എ പെരുമ്പാവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാ പാർട്ടിയുടെ ജില്ലാ ഉപാദ്ധ്യക്ഷൻ പി പി സജീവൻ മാഷ് മുഖ്യ പ്രഭാഷണം നടത്തി.

സ്ഥാനാർത്ഥികളെ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ആനന്ദ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. മണ്ഡലം ഭാരവാഹികളായ ബാബു കുമാർ , നിഷ രാജേഷ് , മുരുകൻ ജില്ലാ കമ്മിറ്റി അംഗം വിജയൻ എന്നിവർ ഇടത് വലത് പാർട്ടികളിൽ നിന്നും അംഗത്വം രാജി വച്ച് വന്ന പ്രവർത്തകരെ പൊന്നാട അണിയിച്ച് ചടങ്ങിൽ സ്വീകരിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് അനിൽ ജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം എ ഷാജി സംസാരിച്ചു.