വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിക്കുന്ന വി എക്‌സ് ബെനഡിക്ടിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി ജെ വിനോദ് എം.എൽ.എ അറിയിച്ചു. പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.