ആലുവ: വൈദ്യുതി ഷോർട്ട് സർക്ക്യൂട്ടിനെ തുടർന്നുണ്ടായ അഗ്നബാധയിൽ നാശം നേരിട്ട ആലുവ ലൂർദ്ദ് സെന്ററിലെ അമ്പാടി ടെക്സ്റ്റൈയിൽസ് നവീകരണത്തിന് ശേഷം വീണ്ടും തുറന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് ടെക്സ്റ്റൈയിൽസിന് പിന്നിലെ വൈദ്യുതി മീറ്ററിൽ നിന്ന് തീ പടർന്നത്. കുട്ടികളുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്താണ് നാശനഷ്ടം നേരിട്ടത്. ഇവ പൂർണമായി നീക്കുകയും പുതിയ സ്റ്റോക്കും എത്തിയതായി ഉടമ പി.കെ. ശ്രീകുമാർ അറിയിച്ചു.