കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലും വാർത്താചാനലിലും തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവും കൊച്ചി നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എൻ. വേണുഗോപാൽ അറിയിച്ചു. ഇത്തരം വാർത്തകൾ തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചിലർ ശ്രമിക്കുകയാണ്. യാഥാർത്ഥ്യത്തിന് നിരക്കാത്ത വാർത്ത നൽകിയ സ്വകാര്യ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ മാനനഷ്ടക്കേസ് കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.