കൊച്ചി: യു.ഡി.എഫ് സംസ്ഥാന നേതാക്കളുടെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. കോൺഗ്രസ് കേന്ദ്ര നേതാക്കൾ ഉൾപ്പെടെ ജില്ലയിൽ പ്രചാരണം നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ 11ന് ചെല്ലാനം കമ്പിനിപ്പടിയിൽ യോഗത്തിൽ പങ്കെടുത്തു. കളമശേരി വട്ടേക്കുന്നം, ആലുവ കീ‌ഴ്‌മാട് എന്നിവിടങ്ങളിൽ കുടുംബ സംഗമത്തിലും പെരുമ്പാവൂരിൽ സ്ഥാനാർത്ഥി സംഗമത്തിലും അങ്കമാലി ചെമ്പന്നൂരിൽ കുടുംബ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡിസംബർ 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 7 നും ജില്ലയിലെത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡിസംബർ 2 ന് എറണാകുളത്ത് എത്തുമെന്നും ഡി.സി.സി പ്രസിഡന്റ്
ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.