കൊച്ചി: ദോഷകരമായ നിർദേശങ്ങൾക്കെതിരെ എക്സ് സർവീസ്‌മെൻ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരും കുടുംബാംങ്ങളും ഇന്ന് രാവിലെ പത്തിന് നാവികത്താവളത്തിന് മുമ്പിൽ ധർണ നടത്തും.വിമക്തഭടന്മാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുക, സൈനികരുടെ വിരമിക്കൽ പ്രായം എന്നിവ സംബന്ധിച്ച ശുപാർശകൾക്കെതിരെയാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ അറിയിച്ചു. എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ, അഡ്വ. ബേബി കിരീടത്തിൽ, എൻ. വേണുഗോപാൽ, എൻ. ഗോപാലൻ, മേജർ ഡേവിസ് എന്നിവർ പ്രസംഗിക്കും.