കളമശേരി: ഏലൂർ നഗരസഭയിലെ 5-ാം വാർഡ് എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എ.കെ.നസീർ ഉദ്ഘാടനം ചെയ്തു. 140 കോടി ജനങ്ങളുള്ള ചൈനയിൽ 35 ലക്ഷം പേർക്കാണ് കമ്മുണിസ്റ്റ് പാർട്ടി അംഗത്വമുള്ളത്. എന്നാൽ 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 12 കോടിപ്പേർ ബി.ജെ.പി അംഗങ്ങളാണ്.ന്യൂനപക്ഷ മതവിഭാഗങ്ങളെ നുണ പറഞ്ഞും ഭയപ്പെടുത്തിയും വോട്ടു ബാങ്കാക്കി ദുരുപയോഗപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞു പോയെന്ന് നസീർ പറഞ്ഞു.പി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജ ലെനീന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് സീമാ ബിജു, കർഷകമോർച്ച മണ്ഡലം സെക്രട്ടറി വി.എൻ.വാസുദേവൻ, വാർഡ് ഇൻചാർജ് സനോജ് , രാംകുമാർ , സ്ഥാനാർത്ഥി പി. ആരതി തുടങ്ങിയവർ സംസാരിച്ചു.