കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) യുടെ ശീതകാല സമ്മേളനം നാളെ മുതൽ ഡിസംബർ മൂന്നു വരെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിൽ നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും കെ.സി.ബി.സിയുടെയും സംയുക്തയോഗവും ഡിസംബർ ഒന്നിന് ചേരും.
ഒന്നിന് രാവിലെ മെത്രാൻ സമിതി അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിക്കും. ഓൺലൈനിൽ ചേരുന്ന സമ്മേളനത്തിൽ മെത്രാന്മാർക്ക് പുറമെ, 32 രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും കമ്മിഷൻ സെക്രട്ടറിമാരും വിശ്വാസിസംഘടനാ ഭാരവാഹികളും പങ്കെടുക്കും.