ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് 10,11 വാർഡുകളിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കുന്നത്തേരിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി ബസിത് കുമാർ ഉദ്ഘാടനം ചെയ്തു. സി.എം. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. പ്രദീപ്, സനീഷ് കളപ്പുരക്കൽ, വാർഡ് സ്ഥാനാർത്ഥികളായ എം.എ. സുരേന്ദ്രൻ, പി.കെ. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.