ആലുവ: ആലുവ നഗരസഭ 11 -ാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റബലായി മത്സരിക്കുന്നയാളെ കോൺഗ്രസ് പുറത്താക്കി. ഔദ്യോഗിക സ്ഥാനാർത്ഥി അഡ്വ. ടി.എസ്. സാനുവിനെതിരെ റബലായി മത്സരിക്കുന്ന സിറ്റിംഗ് കൗൺസിലറുടെ ഭർത്താവ് സുധീഷ് കാട്ടുങ്ങലിനെയാണ് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പുറത്താക്കിയത്.