പറവൂർ: യു.ഡി.എഫ് വടക്കേക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. എം.ടി. ജയൻ, പി.വി. ലാജു, എ.ഡി. ദിലീപ്കുമാർ, സുഗതൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പി.എസ്. രഞ്ജിത്ത് (ചെയർമാൻ) എ.ഡി. ദിലീപ്കുമാർ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.