ആലുവ:ആലുവ നഗരസഭയിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാകുമ്പോൾ അനുജൻ മറ്റൊരു വാർഡിൽ റബൽ. മദ്രസ വാർഡ് 13ലാണ് ഡി.സി.സി അംഗം കൂടിയായ ലത്തീഫ് പൂഴിത്തറ മത്സരിക്കുന്നത്. അനുജൻ അഡ്വ. ഇസ്മയിൽ പൂഴിത്തറ സ്‌നേഹാലയം 16 ാം വാർഡിലും.
2010 -15ൽ 13ലെ സിറ്റിംഗ് കൗൺസിലറായിരുന്ന ലത്തീഫ് പൂഴിത്തറ കഴിഞ്ഞ തവണ വനിത സംവരണമായതിനെ തുടർന്നാണ് ഒഴിവായത്. ഇക്കുറി വാർഡ് വീണ്ടും ജനറലായപ്പോൾ മറ്റ് എതിർപ്പുകളൊന്നുമില്ലാതെ സ്ഥാനാർത്ഥിയായി. അനുജൻ മത്സരിക്കുന്ന വാർഡ് 2010ൽ പട്ടികജാതി സംവരണമായിരുന്നു. കഴിഞ്ഞ തവണ വനിതാ സംവരണവും. ഇക്കുറി ജനറൽ ആയതോടെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ ഇസ്മയിൽ പൂഴിത്തറ പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴഞ്ഞു. തുടർന്നാണ് പാർട്ടി ചുമതല രാജിവെച്ച് റബലായി പത്രിക നൽകിയത്.