കൊച്ചി: ഐ.ഐ.ടി ഹൈദരാബാദിന്റെ സ്റ്റാർട്ടപ്പ് കമ്പനിയായ പ്യുവർ എനർജി വികസിപ്പിച്ച വൈദ്യുത സ്കൂട്ടർ കേരളത്തിൽ വിപണിയിലെത്തി. പത്തു പൈസ ചെലവിൽ ഒരുകിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്നതാണ് സ്കൂട്ടർ.

നാല്പതിനായിരം മുതൽ എൻപതിനായിരം രൂപ വരെയാണ് വില. കളമശേരി മുട്ടം മെട്രോ സ്റ്റേഷന് സമീപമാണ് ഷോറൂം. ബാസ്റ്റ് റിന്യൂവബിൾ എനർജിയാണ് ഡീലർ. വൈദ്യുതമന്ത്രി എം.എം. മണി ഷോറൂം ഉദ്ഘാടനം നിർവഹിച്ചു.