തൃക്കാക്കര : യമൻകാരായ ദമ്പതികൾക്ക് കൊച്ചി വിജയലക്ഷ്‌മി മെഡിക്കൽ സെന്ററിൽ പുത്രീ സൗഭാഗ്യം. ഐ.വി.എഫ് ചികിത്സയിലൂടെയാണ് ഇവർക്ക് കുഞ്ഞുപിറന്നത്.
വിവാഹിതരായ ഏഴു വർഷത്തിന് ശേഷം കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് പലവിധ ചികിത്സകൾക്ക് ശേഷമാണ് 26 കാരി മറിയമും മുഹമ്മദ് അബുബക്കറും ജനുവരിയിൽ വിജയലക്ഷ്മി ആശുപത്രിയിൽ എത്തിയത്. പ്രശസ്‌ത ഗൈനക്കോളജിസ്റ്റായ ഡോ. വിജയലക്ഷ്‌മിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കൊവിഡുമായി ബന്ധപ്പെട്ട യാത്രവിലക്കുകൾ വന്നതിനാൽ ഗർഭകാലം പൂർണമായും കൊച്ചിയിൽ കഴിഞ്ഞു.