കൊച്ചി: ഇ.എഫ്.എൽ നിയമം അട്ടിമറിച്ച് വനഭൂമി സ്വകാര്യ വ്യക്തിക്ക് നൽകാനുള്ള സർക്കാർ നടപടി റദ്ദാക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത്തരത്തിൽ വനഭൂമികൾ വിട്ടു നൽകിയാൽ ഭാവിയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയാകുകയും സുസ്ഥിര വികസനത്തിന് വിഘാതമാവുകയും ചെയ്യും.
യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, എം.എസ്. ഗണേശൻ , ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ. പി.വി. പുഷ്പജ, അഡ്വ. ജി. മനോജ് കുമാർ , മാമ്പുഴക്കരി, വി.എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.