election
ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ജെയിംസ് മാനുവൽ കുരുവിത്തടത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സ്വീകരണ പരിപാടി പുന്നമറ്റത്ത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റഗം അഡ്വ. പി.എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങൾക്ക് മുമ്പിൽ പ്രതിപക്ഷം തകർന്നടിയുമെന്നു സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റഗം അഡ്വ. പി.എം ഇസ്മയിൽ പറഞ്ഞു. എറണാകുളം ജില്ലയിൽ എൽ.ഡി.എഫ് മഹാശക്തിയായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവോലി ജില്ലാ ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ജെയിംസ് മാനുവൽ കുരുവിത്തടത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സ്വീകരണ പരിപാടി പുന്നമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം. ഇസ്മയിൽ. എം.ആർ. പ്രഭാകരൻ , അഡ്വ. ജോസ് ഇലഞ്ഞിക്കൽ ,സ്ഥാനാർത്ഥി അഡ്വ. ജെയിംസ് മാനുവൽ, അഡ്വ: പോൾ ജോസഫ് , വിദ്യാരജ്ഞിത്, സുലൈഖ മക്കാർ , പി.കെ. അനിഷ് തുടങ്ങിയവർ സംസാരിച്ചു . പ്രചരണ പരിപാടികളുടെ ഭാഗമായി ആയവന , കല്ലൂർക്കാട് പഞ്ചായത്തിലെ 36 കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. .ഇന്ന് മഞ്ഞള്ളൂർ പഞ്ചായത്തിലാണ് പര്യടനം. മടക്കത്താനത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബേബി പുത്തൻപുര അറിയിച്ചു.