കൊച്ചി: സ്റ്റാൻ സ്വാമി, വരവര റാവു, സിദ്ദിഖ് കാപ്പൻ എന്നിവരെ മോചിപ്പിക്കണമെന്നാവശ്യമുന്നയിച്ച് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് നില്പുസമരം സംഘടിപ്പിച്ചു. സമാപനവും പ്രതിഷേധജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എ.കെ. പുതുശേരി പ്രതിഷേധ ജ്വാല തെളിയിച്ചു. പത്രപ്രവർത്തകൻ കെ.പി. സേതുനാഥ്, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. മൈക്കിൾ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ വർക്കിംഗ് പ്രസിഡന്റ് ജോർജ് കട്ടിക്കാരൻ, ജി.സി.ഡബ്ല്യു. ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, സിസ്റ്റർ ടീന ജോസ്, ഡോ. മേരിദാസ് കല്ലൂർ, പ്രേംബാബു, പ്രൊഫ. സൂസൻ ജോൺ, ബേസിൽ മുക്കത്ത്, കെ.ഡി. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.