മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയുടെ 334ാം ശിലാസ്ഥാപന പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ കൊടി ഉയർത്തി. സഹവികാരി ഫാ. തോമസ് വെള്ളാംകണ്ടത്തിൽ, ട്രസ്റ്റിമാരായ അഭിലാഷ് ജോയി കിളിയനാൽ, കെ.കെ. ജോമോൻ കീറ്റു തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.