പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കോണം പടിഞ്ഞാറ് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷിന്റ് അദ്ധ്യക്ഷതയിൽ ചേർന്നു. അഡ്മിനിസ്ട്രേറ്റർ സി.കെ. ടെൽഫി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിയൻ സെക്രട്ടറി എം.എസ്.സാബു,സി.പി.കിഷോർ, ഷൈൻ കൂട്ടുങ്കൽ, ഡോ.അരുൺ അബുകാക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി സി.പി.സതീശൻ (പ്രസിഡന്റ്) ടി.എസ്.രാഗേഷ്(വൈസ് പ്രസിഡന്റ് ) സി.എസ്.പങ്കജാക്ഷൻ (സെക്രട്ടറി) ഒ.ആർ.ഷൈജു (യൂണിയൻ കമ്മറ്റിയംഗം) ശാഖ കമ്മറ്റിയംഗങ്ങളായി എൻ.ജി.ബാബു, കെ.ജി.അശോകൻ, പ്രജിത്ത് മോഹൻ, ടി.എൽ.കലേശൻ, സജ്ഞയ് സുബ്രമണ്യൻ, ബോസ് തുരുത്തേൽ, കെ.ആർ.രാജീവ് എന്നിവരെയും പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായി ടി.കെ.വിശ്വംഭരൻ, എം.എ.അജയഘോഷ്, ജെസി ബാബു എന്നിവരെയും തിരഞ്ഞെെടുത്തു.