saleena
ആലുവ നഗരത്തിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള സ്ക്വാഡ് പ്രവർത്തനത്തിന് മഹിളാമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. ഒ.എം. ഷാലിന നേതൃത്വം നൽകുന്നു

ആലുവ: ആലുവയിൽ അട്ടിമറി വിജയം അവകാശപ്പെടുന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള സ്ക്വാഡ് പ്രവർത്തനത്തിന് മഹിളാമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. ഒ.എം. ഷാലിനയും. നഗരത്തിലെ വിവിധ വാർഡുകളിൽ വീടുകൾ കയറിയിറങ്ങി എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി ഇവർ വോട്ടഭ്യർത്ഥന നടത്തി.

ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എം.എൻ. ഗോപി, ജില്ലാ ലീഗൽ സെൽ കൺവീനർ അഡ്വ. പി. ഹരിദാസ്, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, നഗര കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ, ബേബി നമ്പേരി, പി.കെ. ഗോപാലൻ എന്നിവരും സ്ഥാനാർത്ഥികളും മോർച്ച നേതാവിനൊപ്പമുണ്ടായിരുന്നു. ഇടത് വലത് മുന്നണികൾക്കൊപ്പം പ്രചാരത്തിൽ മുൻ നിരയിലേക്ക് എൻ.ഡി.എയും എത്തിയതായി നേതാക്കൾ അവകാശപ്പെട്ടു. കഴിഞ്ഞ തവണ നഗരസഭയിൽ അക്കൗണ്ട് തുറക്കുകയും മൂന്ന് സീറ്റിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. 16 വാർഡുകളിൽ മത്സരിക്കുന്ന എൻ.ഡി.എ ഇക്കുറി അട്ടിമറി വിജയം നേടുമെന്നാണ് അവകാശപ്പെടുന്നത്.