നെടുമ്പാശേരി: അടയ്ക്കാ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വാപ്പാലശ്ശേരി തേൻകുളത്ത് ആലുക്കൽ വീട്ടിൽ ഏല്യാസ് (56) മരിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
വീടിന് മുന്നിലെ പോർച്ചിൽ കയറി നിന്നാണ് അടയ്ക്ക പറിക്കാൻ ശ്രമിച്ചത്. അങ്കമാലിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌ക്കാരം ഇന്ന് വാപ്പാലശ്ശേരി പള്ളിയിൽ നടക്കും. ഭാര്യ: ജെസി. മക്കൾ: ഓസ്റ്റിൻ, ഓർവിൽ.