ഇലഞ്ഞി:യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഇലഞ്ഞി ശാഖ "ഒരു വായ്പയ്ക്ക് ഒരു മരം" പദ്ധതി നടപ്പിലാക്കി. പദ്ധതി പ്രകാരം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഇലഞ്ഞി ശാഖയിൽ നിന്നും ഓരോ വായ്പ നൽകുമ്പോഴും അതിന്റെ കൂടെ ഒരു ഫല വൃക്ഷ തൈ കൂടി ഉപഭോക്താക്കൾക്ക് നൽകും. പദ്ധതിയുടെ ഉദ്ഘാടനം ഇലഞ്ഞി കൃഷി ഭവനിലെ കൃഷി ഓഫീസർ ഗായത്രി ഫല വൃക്ഷ തൈകൾ ഉപഭോക്താക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.യോഗത്തിൽ ബാങ്ക് മാനേജർ ഹരികൃഷ്ണൻ , സ്റ്റാഫ് പ്രതിനിധി അജി ജോർജ് എന്നിവർ സംസാരിച്ചു.