കൊച്ചി: ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം ശ്രീ സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക് തെളിയിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.പി ശിവദാസിന്റെ നേതൃത്വത്തിൽ വൈകിട്ട് ദീപാരാധനയോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദീപങ്ങളാൽ അലങ്കരിച്ചു. കൊവിഡ മാനദണ്ഡങ്ങൾ പാലിച്ച് തൃക്കാർത്തിക വിളക്ക് തെളിയിക്കാൻ ഭക്തജനങ്ങൾ എത്തിയിരുന്നു.