വൈപ്പിൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മത്സ്യബന്ധനബോട്ടുകളുടെ ലൈസൻസ് ഫീസ് ഒഴിവാക്കിതരണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റെഴ്‌സ് അസോസിയേഷൻ സംസ്ഥാനസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മത്സ്യലഭ്യത കുറവും കൊവിഡുമായി ബന്ധപ്പെട്ട് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഉള്ളതിനാലും ഇത്തവണ ബോട്ടുടമകൾ വൻ സാമ്പത്തിക ബാധ്യതയിലാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കായി പതിനാല് ദിവസത്തെ ക്വാറന്റൈനിലെ ചെലവും വഹിക്കേണ്ടി വന്നു. ഇതിനിടെ ഇന്ധന ചെലവും കുതിച്ചുയർന്നു. ഭൂരിഭാഗം ബോട്ടുകളും കടലിൽ പോകുന്നുമില്ല. ഈ സാഹചര്യത്തിൽ സർക്കാർ ലൈസൻസ് ഫീസ് ഒഴിവാക്കിതരണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.