പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ 11 വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ആനി മാർട്ടിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.കൺവെൻഷൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ, കെ എം എ സലാം, വി പി നൗഷാദ്, സെബാസ്റ്റ്യൻ എഡ്വാർഡ്, ബാബു ജോൺ, ഷെയ്ഖ്, കമൽ ശശി, മോഹൻ ബേബി, സ്ഥാനാർഥി ആനി മാർട്ടിൻ എന്നിവർ സംസാരിച്ചു. വി പി നൗഷാദ് ചെയർമാനും സെബാസ്റ്റ്യൻ എഡ്വാർഡ് ജനറൽ കൺവീനർ ആയി 51 അംഗ കമ്മിറ്റിയും ഉഷ ബാലൻ ചെയർപേഴ്‌സൺ ആയും സുമി പോൾ ജനറൽ കൺവീനറായ 21 അംഗ വനിത കമ്മിറ്റിയും രൂപീകരിച്ചു.