പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ കാരാട്ടുപള്ളിക്കര വാർഡിൽ എൽ.ഡി.എഫിന്റെ ഒരു ഔദ്യോഗിക സ്ഥാനാർത്ഥിയായ സി.പി.ഐയിലെ ടി.വി.അനിലിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന ലോക്കൽ കമ്മിറ്റി അംഗം എസ്.വിജുവിനേയു ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ എ.പി. സാജനേയും ആദി നാരായണനേയും സി.പി.എമ്മിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ അറിയിച്ചു.