pencil
പെന്‍സില്‍ കാര്‍വിംഗ്

വൈപ്പിൻ: അശ്വതി മുതൽ രേവതി വരെയുള്ള 27 ജന്മ നക്ഷത്രങ്ങൾ 27 പെൻസിലിൽ ആലേഖനം ചെയ്ത് വിസ്മയം സൃഷ്ടിക്കുകയാണ് രാഹുൽ കൃഷ്ണ എന്ന 22 കാരൻ . ഇതുവഴി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഏഷ്യൻ ബുക്ക് ഒഫ് റെക്കോഡ്‌സിലും ഗ്രാൻഡ് മാസ്റ്റർ പദവി നേടി.

ബി ടെക് കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ രാഹുൽ കൃഷ്ണ ചിത്രരചനയിലും മികവ് പുലർത്തിയിട്ടുണ്ട്. ഇപ്പോൾ

ഇൻസ്റ്റഗ്രാം വഴി dreamcatcher_studios_എന്ന ലേബലിൽ പെൻസിൽ കാർവിംഗ് ചെയ്തു വിവിധ തരം ഗിഫ്റ്റുകൾ ആവശ്യാനുസരണം നൽകി വരുന്നു.കളമശ്ശേരി പ്രവാക്ക് ടെക്‌നോളജീസിൽ യു എക്‌സ് ഡിസൈനറായിയും ഇപ്പോൾ പ്രവർത്തിക്കുന്നു.

ജന്മനക്ഷത്രങ്ങൾ തീർത്ത കല

ഏറെ ശ്രദ്ധയും ക്ഷമയും വേണ്ടി വരുന്നതാണ് ഈ കല. ഓരോ പെൻസിലിലും കുറഞ്ഞത് 4 മണിക്കൂർ സമയം ചെലവഴിച്ചാണ് ജന്മനക്ഷത്രങ്ങൾ തീർത്തിട്ടുള്ളത് ലോക്ക് ഡൗൺ കാലത്താണ് ഈ യുവകലാകാരൻ പെൻസിലിൽ വിസ്മയം തീർക്കാൻ ആരംഭിച്ചത് . മാലിപ്പുറം കണ്ണങ്ങനാട്ട് രാധാകൃഷ്ണന്റെയും സിനിയുടെയും മകനാണ്.