കിഴക്കമ്പലം: കടുത്ത കരൾ രോഗം ബാധിച്ച ഓട്ടോറിക്ഷ ഡ്രൈവർ ഞാറള്ളൂർ കല്ലംകൂരി റെജി പോൾ (47)ചികിത്സാസഹായം തേടുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ റെജിക്ക് അടിയന്തിരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഏഴുസെന്റു പുരയിടമാണ് റെജിയുടെ സ്വത്ത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളുമുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടനുഭവിക്കുന്ന റെജിയുടെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാരും സുഹുത്തുക്കളും ചേർന്ന് ചികിസസഹായ നിധി രൂപീകരിച്ചു. പഴന്തോട്ടം ഫെഡറൽബാങ്കിൽ ആരംഭിച്ചിട്ടുള്ള ചികിത്സാസഹായ നിധിയുടെ അക്കൗണ്ട് നമ്പർ 13120100098129 ഐ.എഫ്.എസ്.സി എഫ്ഡിആർഎൽ 0001312.