1

തൃക്കാക്കര : ജനക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി യു.ഡി.എഫ് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. തൃക്കാക്കര നഗരസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് പ്രകടന പദ്ധതി പുറത്തിറക്കി. പി.ടി.തോമസ് എം.എൽ.എ.പ്രകാശനം ചെയ്തു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ: എം.സി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ജലീൽ, ഹംസ മൂലയിൽ,.അഡ്വ.പി.കെ.അബ്ദുൾ റഹ്മാൻ, ആന്റണി ഫെർണാണ്ടസ്, ടി.എം.അബ്ദുൾ കരീം, കെ.എം.അബ്ബാസ്, പ്രഭു കുമാർ, മോഹൻ വെൺപുഴശ്ശേരി,അബ്ദുൾ റസ്സാക്ക്, എം.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു. മാലിന്യ നിർമാർജനം, എല്ലാവർക്കും കുടിവെള്ളം, സമ്പൂർണ്ണ ഭവന പദ്ധതി, ആരോഗ്യരംഗം ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരം ആക്കുക, കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് പൊതുയിടങ്ങളും, നഗരസഭഗ്രൗണ്ട് പ്രയോജനപ്പെടുത്തുo, മുനിസിപ്പൽ പാർക്കും ലൈബ്രറിയും നവീകരിച്ച് റഫറൻസ് ലൈബ്രറിയാക്കി ഉയർത്തും.അംബേദ്കർ - അയ്യ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രരത്തിൽ എസ് സി - എസ് ടി വിഭാഗങ്ങൾക്കായി വിവിധ പരിശീലന പദ്ധതികൾ നടപ്പിലാക്കും തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടികയിലുള്ളത്.