കൊച്ചി: സോളാർ കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇരുമുന്നണികളിലെ നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ് ആവശ്യപ്പെട്ടു. ജസ്റ്റിസ് ശിവരാജൻ കമ്മിഷന് മുമ്പിൽ വിവരങ്ങൾ മറച്ചുവച്ചതിന് ശരണ്യ മനോജിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും മൂവ്മെന്റ് ചെയർമാൻ ജേക്കബ് പുളിക്കൻ ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം സ്വീകാര്യമല്ല. ഏതു മുന്നണി അധികാരത്തിൽ വന്നാലും ദല്ലാളുകളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസും സർക്കാരും മാറുന്നത് പതിവാണ്.