viswanatha-menon-
അഡ്വ. പി. വിശ്വനാഥമേനോൻ

പറവൂർ: പറവൂർ നഗരസഭയിലേയ്ക്ക് ജേഷ്ഠൻ ആറാം അങ്കത്തിന് ഇറങ്ങുമ്പോൾ അനുജൻ കന്നിയംഗത്തിൽ. ഇരുപത്തിയൊന്നാം വാർഡിൽ അഡ്വ. പി. വിശ്വാനാഥനമേനോനും ഇരുപത്തിരണ്ടിൽ പി. രാജഗോപാലനുമാണ് എൻ.ഡി.എ പിന്തുണയുള്ള സ്വതന്ത്രരായി മത്സരിത്തുന്നത്. പറവൂരിലെ മുതിർന്ന അഭിഭാഷകനായ വിശ്വനാഥൻ മേനോൻ അഞ്ചു തവണയും വിജയിച്ച ചരിത്രമാണുള്ളത്. മൂന്നു തവണ എൽ.ഡി.എഫും, രണ്ടു തവണ യു.ഡി.എഫും പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്. 90 ആദ്യ വിജയം പിന്നിട്ട് നാല് വട്ടം പരാജയം അറിഞ്ഞില്ല. കഴിഞ്ഞ തവണ മത്സരിച്ചില്ല. രാജഗോപാൽ റിട്ട. റെയിൽവേ കമേഴ്സൺ ചീഫ് ഇൻസ്പെക്ടറാണ്. രാഷ്ട്രീയവും തിരഞ്ഞെടുപ്പുമെന്നും മുൻപരിചയിമില്ലെങ്കിലും കന്നിയംഗം ചരിത്രം കുറുക്കുമെന്നാണ് പ്രതീക്ഷ. ഇവരുടെ പിതാവ് പത്മനാഭമേനോൻ നഗരസഭ ചെയർമാനായിട്ടുണ്ട്. നിരവധി തവണ കൗൺസിലറായതെല്ലാം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ്. അച്ഛൻ പലതവണ ജയിച്ച വാർഡുതളിലാണ് രണ്ടു മക്കളും മത്സരിക്കുന്നത്. രണ്ടിടത്തും ശക്തമായ ത്രികോണ മത്സരമാണ്.