മൂവാറ്റുപുഴ: കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം പായിപ്ര കൃഷ്ണൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നഗരസഭയുൾപ്പടെ എല്ലായിടത്തും എൽ.ഡി.എഫിന് വിജയം അനായസമാക്കുന്നതരത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും , ഘടക കക്ഷികളെ അവഹേളിച്ചതിലും അവരെ അവഗണിച്ചതിലും, ഹൈന്ദവ സമൂഹത്തെ അവഗണിച്ചതിലും പ്രതിഷേധിച്ചാണ് രാജിവച്ചത്. 1969മുതൽ കോൺഗ്രസിലെ പല ഘടകങ്ങളിലും ഭാരവാഹിയായിരുന്ന് കോൺഗ്രസിന്റെ വളർച്ചക്ക് നേതൃത്വം നൽകിയിട്ടുണ്ട് . ലീഡർ കരുണാരകരന്റെ വിശ്വസ്ഥരിൽ ഒരാളായിരുന്ന പായിപ്രകൃഷ്ണനെ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറാക്കിയിരുന്നു . തുടർന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ എക്സിക്യൂട്ടീവ് മെമ്പർ, പായിപ്ര ഗാരാമ പഞ്ചായത്ത് പ്രസിഡന്റ് , മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവയിലുൾപ്പടെ നിരവധി സർക്കാർ സംവിധാനങ്ങളിൽ ഭരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവായിരുന്നു പായിപ്ര കൃഷ്ണൻ. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയിൽ ആശങ്കയുള്ളതുകൊണ്ടാണ് രാജിവക്കുന്നതെന്നും പായിപ്രകൃഷ്ണൻ തന്റെ രാജികത്തിൽ പറയുന്നു.