മൂവാറ്റുപുഴ: പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഒറ്റക്കണ്ടം വാർഡിൽ നടന്ന എൻ.ഡി.എ യോഗത്തിൽ പത്തോളം സി.പി.എം പ്രവർത്തർ ബി.ജെ.പിയിൽ ചേർന്നു. യോഗത്തിൽ ടി.എൻ ദീപന്റെ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാർട്ടിയിൽ വന്നവരെ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. സജീവ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, മണ്ഡലം ജനറൽ സെക്രട്ടറി, കെ.പി. തങ്കുകുട്ടൻ, മണ്ഡലം ട്രഷറർ സുരേഷ് ബാലകൃഷ്ണൻ, ബി.ജെ.പി പൈങ്ങോട്ടൂർ സമിതി പ്രസിഡന്റ് സജി, സംയോജകൻ അഖിൽ, പട്ടികജാതി മോർച്ച ജില്ലാസമിതിയംഗം കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.