മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി രേഖാ പ്രഭാതിന്റെ സ്ഥാനാർത്ഥി പര്യടനം പായിപ്ര പഞ്ചായത്തിലെ മുളവൂരിൽ നിന്നും ആരംഭിച്ചു. ജില്ലാ സമ്പർക്ക പ്രമുഖ് ജിതിൻ രവി, താലൂക്ക് കാര്യവാഹക് പി.കെ. ശ്രീജിത്, ജില്ലാ പഞ്ചായത്ത് ഇൻചാർജ് കെ.കെ. അനീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സനിലൻ കെ.എസ്., ഏഴാം വാർഡ് സ്ഥാനാർത്ഥി സുരാജ് കെ. രാജൻ, ബിജെപി മേഖലാ പ്രസിഡന്റ് ജിനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പര്യടനം നടത്തുന്നത്. ഒരോകേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകർ സ്ഥാനാർത്ഥികളെ സ്വീകരിച്ചു.