കൊച്ചി: സഹൃദയ ഹെൽത്ത് ആൻഡ് കെയർ മാർട്ടിന്റെ ഉദ്ഘാടനം സിനിമാതാരവും സഹൃദയ ഡയറക്ടർ ബോർഡംഗവുമായ സിജോയ് വർഗീസ് നിർവഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ. ഹോർമിസ് മൈനാട്ടി അദ്ധ്യക്ഷത വഹിച്ചു. എ.സി.സിറ്റി ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ എ. സി. ഷാജൻ ആദ്യവില്പന നടത്തി. ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജനോ ഭരണികുളങ്ങര, റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യുസ്, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ലില്ലി ജോൺ എന്നിവർ സംസാരിച്ചു.