election
ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും നടന്ന സ്ഥാനാര്‍ത്ഥി സംമഗവും കണ്‍വന്‍ഷനും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു..

മൂവാറ്റുപുഴ : ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും നടന്ന സ്ഥാനാർത്ഥി സംമഗവും കൺവൻഷനും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ആവോലിയിൽ ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബുവും , നഗരസഭയിൽ രമേഷ് പുളിയ്ക്കനും അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയൻ വെട്ടിക്കാട്ട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കുകുട്ടൻ, അരുൺ, പി. മോഹൻ, മണ്ഡലം വൈസ് പ്രസിഡന്റ് ടി. ചന്ദ്രൻ, ജെയ്ബി കുറിത്തടം, സെബാസ്റ്റ്യൻ മാത്യു തുരുത്തിപ്പിള്ളിൽ, രേഖാ പ്രഭാന്ത്, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് ഷൈൻ കൃഷ്ണൻ, ട്രഷറർ, സുരേഷ് ബാലകൃഷ്ണൻ, കെ.കെ. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.