election
ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സീന വര്‍ഗീസിന്റെ പൊതു പര്യടനം സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യുന്നു....

മൂവാറ്റുപുഴ: വാളകം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി സീന വർഗീസിന്റെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പൊതുപര്യടനം തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയിൽ നടന്ന് സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.