photo
ബാബു മുനമ്പം , സജീവ്‌ ഗോപിനാഥന്‍ എന്നിവര്‍ രചിച്ച കാവ്യസമാഹാരങ്ങള്‍ പൂയപ്പിള്ളി തങ്കപ്പന്‍ പ്രകാശനം ചെയ്യുന്നു

വൈപ്പിൻ : സാഹിത്യ പ്രവർത്തക സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ കെ ബാബു മുനമ്പത്തിന്റെ 'കാട് എപ്പോഴും ശാന്തം ' , സജീവ് ഗോപിനാഥന്റെ ' സൂര്യായനം ' എന്നീ കാവ്യസമാഹാരങ്ങളുടെ പ്രകാശനം പൂയപ്പിള്ളി തങ്കപ്പൻ നിർവഹിച്ചു. സമ്മേളനം പ്രൊഫ. എൻ.ജി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു ദേവദാസ് ചേന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. ഡോ. രേഖ ദേവദാസ് , ജോസഫ് പനക്കൽ , ജോസ് ഗോതുരുത്ത് ,അജിത് കുമാർ ഗോതുരുത്ത്, വിവേകാനന്ദൻ മുനമ്പം എന്നിവർ സംസാരിച്ചു.