കൊച്ചി: സീറോ മലബാർ മാതൃവേദി ഡയറക്ടർമാരുടെ സംഗമം കാഞ്ഞിരപ്പള്ളി ബിഷപ്പും മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ ജോസ് പുളിയ്ക്കൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഡോ. കെ.വി റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ആനിമേറ്റർ സി. ഡോ. സാലി പോൾ, റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, മേഴ്‌സി ജോസഫ്, റിൻസി ജോസ്, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.