കൊച്ചി: വിമുക്തഭടന്മാർക്ക് ദോഷകരമായ ബിബൻ റാവത്ത് കമ്മിഷൻ റിപ്പോർട്ടിനെതിരെ കേരള പ്രദേശ് എക്‌സ് സർവീസ്‌മെൻ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധധർണ നേവൽബേസിനു മുന്നിൽ കോൺഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു .
ജില്ലാ ചെയർമാൻ സർജെന്റ് എൻ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി വൈ. കിരീടത്തിൽ, പെറ്റി ഓഫീസർന്മാരായ ജേക്കബ്, ലഫ്റ്റന്റ് ഇ.ടി. ബേബി എന്നിവർ പ്രസംഗിച്ചു. മേജർ ഡേവിസ് സ്വാഗതവും ചാർലി നന്ദിയും പറഞ്ഞു.