കിഴക്കമ്പലം: പോത്തനാംപറമ്പ്‌ തൊണ്ണങ്കുഴി റോഡിലെ കുഴിയടയ്ക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പൊലീസ് അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനില്ക്കുന്നതാണ് കാരണം. 29 വർഷം മുമ്പ് നിർമ്മിച്ചതും 12 വർഷം മുമ്പ് മെ​റ്റൽ വിരിക്കുകയും ചെയ്ത കുന്നത്തുനാട് പഞ്ചായത്തിലെ റോഡ് ടാറിംഗ് നടത്തി മികച്ചതാക്കാൻ പഞ്ചായത്തോ രാഷ്ട്രീയ നേതൃത്വങ്ങളോ ശ്രമിക്കാത്ത സാഹചര്യത്തിലാണ് റോഡിലെ വലിയ കുഴികൾ കോൺക്രീ​റ്റ് ചെയ്ത് അടയ്ക്കാൻ പ്രദേശവാസികൾ തീരുമാനിച്ചത്. നിർമ്മാണം അനുവദിക്കാതിരുന്നതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ശുചീകരണം നടത്തി. തിരഞ്ഞെടുപ്പിനു ശേഷം നിർമ്മാണം നടത്താനാണ് തീരുമാനം