കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധന നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് റാക്കോ ( റെസിഡൻസ് അസോസിയേഷൻ അപക്സ് കൗൺസിൽ ) ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്ധന വില വർദ്ധന നിത്യോപയോഗ സാധനങ്ങളെയും ബാധിക്കുമെന്ന് പൊതുവേ ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികളായ കുമ്പളം രവിയും, ഏലൂർ ഗോപിനാഥും അവശ്യപ്പെട്ടു.