ആലുവ: കടുങ്ങല്ലർ പഞ്ചായത്ത് എട്ടാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉളിയന്നൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ. ഷാനവാസ്, വൈസ് പ്രസിഡന്റ് ഉളിയന്നൂർ ശശികുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജിന്നാസ്, നിഷ ബിജു എന്നിവർ സംസാരിച്ചു.