കാലടി: എസ്. എൻ. ഡി. പി യോഗം മലയാറ്റൂർ വെസ്റ്റ് ശാഖയുടെ കീഴിൽ മരുത്വാമല മൈക്രോ സംഘം രൂപീകരിച്ചു. മൈക്രോ ഫൈനാൻസ് ഗ്രൂപ്പ്‌ ഇൻസ്‌പെക്ടർ പ്രകാശ് കരിമ്പനയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മൈക്രോ സംഘം ജോയിന്റ് കൺവീനർ ബൈജു തച്ചേത്ത് , കൺവീനർ ഷൈജു വിരുത്തൻകണ്ടത്തിൽ, ശാഖാ പ്രസിഡന്റ് ടി.ഡി.ജയൻ, സെക്രട്ടറി വിദ്യാധരൻ നൊച്ചുമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.