കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ പി.ജി കോഴ്സുകളായ എം.എ ഇംഗ്ളീഷ്, എം.കോം, എം.എസ്. സി ബോട്ടണി, മാത്തമാറ്റിക്സ്, ബയോടെക്നോളജി, ലൈബ്രറി സയൻസ്, എന്നിവയിലേയ്ക്കുള്ള കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ നല്കാവുന്നതാണ്. കമ്മ്യൂണിറ്റി ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകൾ നാളെ 4 ന് മുമ്പ് സമർപ്പിക്കണം. എം. എസ്.സി കെമിസ്ട്രി, മാസ്റ്റർ ഓഫ് ടൂറിസം സ്വാശ്രയ കോഴ്സുകളിലേയ്ക്കും അപേക്ഷ സമർപ്പിക്കാം.