കൊച്ചി: മസ്തിഷ്‌കാഘാതവുമായി എത്തുന്നവർക്ക് അടിയന്തര ചികിത്സ ഒരുക്കി കൊച്ചി വി.പി.എസ് ലേക്ക്‌ഷോർ. ന്യൂറോളജിസ്റ്റിന്റെ മേൽനോട്ടത്തിലാണ് അര മണിക്കൂറിനുള്ളിൽ രോഗിക്ക് സമഗ്ര ചികിത്സ ഒരുക്കുന്നത്. മസ്തിഷ്‌ക്കാഘാതത്തിന്റെ (സ്‌ട്രോക്ക്) ലക്ഷണവുമായി ഒരു രോഗി അത്യാഹിതവിഭാഗത്തിൽ എത്തിയാലുടൻ റാപ്പിഡ് 6 എന്നു പേരിട്ട പുതിയ കോഡ് അനൗൺസ് ചെയ്യും. ന്യൂറോളജിസ്റ്റ്, ഇ.ആർ. ഫിസിഷ്യൻ, അനസ്‌തേഷ്യോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്, നഴ്‌സിംഗ് സൂപ്പർവൈസർ, സ്‌ട്രോക് പരിചരണ നഴ്‌സ്, കാത്ത് ലാബ് ടെക്‌നിഷ്യൻ തുടങ്ങിയവരുടെ സേവനം ഉടനടി ലഭ്യമാക്കും. 30 മിനിറ്റിനുള്ളിൽ സമഗ്രസേവനങ്ങളുൾപ്പെടുന്ന ചികിത്സ ലഭ്യമാക്കിയാൽ മസ്തിഷ്‌ക്കാഘാതത്തിൽ നിന്ന് മുക്തി ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുമെന്നത് കണക്കിലെടുത്താണ് റാപ്പിഡ് 6 കോഡ് നടപ്പാക്കുന്നതെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഫോൺ: 1800 313 6775