കളമശേരി: നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരായി മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ കോൺഗ്രസ് പാർട്ടിയിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് ടി.ജെ.വിനോദ് അറിയിച്ചു. പരീത് പിള്ള. (വാർഡ് 1 ) , എ.കെ നിഷാദ് (വാർഡ് 23) , ഖാലിദ് ഇടക്കുളം (വാർഡ് 41 ) , നിയാസ് പീച്ചിങ്ങപ്പറമ്പ് (വാർഡ് 36 ) , അഷ്കർ അലി (വാർഡ് 40) , സിന്ധു ഹരീഷ് ( വാർഡ് 11 ) എന്നിവർക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്.